|
ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകളിലേയും, കുറിച്ചിത്താനം, കുടക്കച്ചിറ തുടങ്ങിയ സമീപ ഗ്രാമങ്ങളിലേയും വാര്‍ത്തകളും മറ്റും പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ ലൈന്‍ പത്രമാണ് www.uzhavoorbeatz.com ഇത് ഉഴവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിലൂടെ ഉഴവൂരിലേയും സമീപ പ്രദേശങ്ങളിലേയും പ്രവാസികള്‍ക്ക് ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ അപ്പപോള്‍ അറിയുന്നതിനായി രൂപീകരിച്ചതാണ്.
നമ്മുടെ നാട്ടുകാരുടെ വിദേശ വാര്‍ത്തകള്‍ക്കും സ്വദേശ വാര്‍ത്തകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങള്‍ അത്മാര്‍ത്ഥമായി നാളിതുവരെ ശ്രമിച്ചിട്ടുണ്ട്. കൂടതെ ചരമ വര്‍ത്തകള്‍, പാവനസ്മരണയ്ക്ക്, വിവാഹവാര്‍ത്തകള്‍, ജന്മദിനാശംസകള്‍, ജൂബിലിയാശംസകള്‍, റിയല്‍എസ്‌റ്റേറ്റ് തുടങ്ങി മറ്റ് എല്ലാ പരസ്യങ്ങളും ഞങ്ങളുടെ ഈ സംരഭത്തിലൂടെ നിങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതാണ്. അതുപോലെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വാര്‍ത്തകളും ആശംസകളും ഞങ്ങളെ uzhavoorbeatz@gmail.com ലൂടെ അറിയിക്കാവുന്നതാണ്.
നമ്മുടെ നാട്ടില്‍ സഹായമര്‍ഹിക്കുന്നവരായി ധാരാളം വ്യക്തികളുണ്ട് അവരിലേക്ക് സഹായമെത്തിക്കുന്നതിനായി ഉഴവൂര്‍ ബീറ്റ്‌സിലെ സഹായഹസ്തം എന്ന ലിങ്കില്‍ അവരെ പരിചയപെടുത്തുന്നതിനും അതുവഴി സുമനസ്‌ക്കരായ വ്യക്തികള്‍ നല്‍കുന്ന സംഭാവനകള്‍ അവരിലെത്തിക്കുന്നതിനും അവസരമൊരുക്കുന്നതാണ്.
|