realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ ടൗണ്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തില്‍ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും രൂപരേഖയും തയ്യറാക്കി നടപടകള്‍ ആരംഭിക്കും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.
Picture
ഉഴവൂര്‍ ടൗണ്‍ ബൈപ്പാസ് റോഡ്നിര്‍മ്മാണത്തിനാവശ്യമായ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്ും,രൂപരേഖയും തയ്യാറാക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി തിരുമാനിച്ചു.ടൗണ്‍ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് മുന്നോടിയായിട്ടുള്ളഅനോദ്യോഗികയോഗത്തിലാണ് തിരുമാനം .ഇതിന് ശേഷം സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ത്ത് രൂപരേഖയും റിപ്പോര്‍ട്ടും അവതരിപ്പിച്ച് അംഗികാരംനേടിയതിനുശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും. ഉഴവുര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ് എം.ടിമേരിയുടെഅദ്ധ്യക്ഷതയീല്‍ ചേര്‍ന്നയോഗത്തീല്‍ പി.എല്‍ അബ്രാഹം,പി.എം മാത്യു,ഷെറിമാത്യു,ഗ്രാമപഞ്ചായത്തംഗംഅനില്‍,റെജിപാണാല്‍,സൈമണ്‍ പരപ്പനാട്ട്,കേരളപത്രപ്രവര്‍ത്തകഅസോസ്സിയേഷന്‍ വൈക്കം താലൂക്ക് സെക്രട്ടറി ബെയ്ലോണ്‍ എബ്രാഹം,സണ്ണികുന്നുപുറം,ജോസ് തൊട്ടിയീല്‍ എന്നിവര്‍ പങ്കെടുത്തു.ഉഴവൂര്‍ ബൈപ്പാസിന്റെ റൂട്ട് നിശ്ചയിക്കുന്നതിനും അലൈന്‍മെന്റ് തീരുമാനിക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിന്റെയും ആര്‍.ബി.ഡി.സി.കെ.യുടെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍സ്ഥലപരിശോധനയും പ്രാഥമിക ചര്‍ച്ചയും നടത്തിയിരിക്കുന്നത്.ധനകാര്യവകുപ്പ്മന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച ബഡ്ജറ്റില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടതു പ്രകാരം ഉഴവൂര്‍ ബൈപ്പാസിനുവേണ്ടി 15 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനസര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള കിഫ്ബി ഏജന്‍സിവഴിയാണ് റോഡ് വികസന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉഴവൂര്‍ ടൗണില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും നാടിന്റെ ഭാവിവികസനം ഉറപ്പുവരുത്തുന്നതിനുമാണ് ഉഴവൂര്‍ ബൈപ്പാസ് റോഡ് വികസനപദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് ചര്‍ച്ചയീല്‍അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു.മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവരുമായി എം.എല്‍.എ. നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഡീറ്റെഡില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്.
 
 
picture
chaithanya